Login/Register

അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമ പഞ്ചായത്ത്, മലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ളോക്കിലാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അബ്ദുറഹിമാന്‍ നഗര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിനു 14.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

അതിരുകൾ : ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കു ഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, മൂന്നിയൂര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, വേങ്ങര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂന്നിയൂര്‍, തിരൂരങ്ങാടി, തേഞ്ഞിപ്പലം പഞ്ചായത്തുകളുമാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 9 കിലോമീറ്റര്‍ സമദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത്.

പഞ്ചായത്ത് രൂപീകരണം : 1963 ഡിസംബര്‍ 4-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വരുന്ന കാലഘട്ടം വരെ ഈ ഗ്രാമം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍, ഈ ഗ്രാമവാസികള്‍ കോട്ടക്കല്‍ ഫര്‍ക്കയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. മണ്ഡലങ്ങള്‍ വീണ്ടും വിഭജിക്കപ്പെട്ടതോടെ ഈ ഗ്രാമം വേങ്ങര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടു.

Abdurahiman Nagar Grama Panchayath Map


പൊതു വിവരങ്ങൾ

ഗ്രാമ പഞ്ചായത്തിന്റെ പേര് : അബ്ദുറഹിമാൻ നഗർ
വിസ്തീർണം : 14.83 ച.കി.മി.
താലൂക്ക് : തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത് : വേങ്ങര
ജില്ല : മലപ്പുറം
അസ്സംബ്ലി മണ്ഡലം : വേങ്ങര
പാർലിമെന്റ് മണ്ഡലം : മലപ്പുറം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ : പുകയൂർ, വി കെ പടി , കൂരിയാട്
ജില്ലാ പഞ്ചായത്ത് ഡിവിഷൻ : വേങ്ങര




അതിരുകൾ

വടക്ക് : പെരുവള്ളൂർ പഞ്ചായത്ത്
തെക്ക് : കടലുണ്ടി പുഴ
കിഴക്ക് : വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകൾ
പടിഞ്ഞാറ്                          : മൂന്നിയൂർ പഞ്ചായത്ത്




ജനസംഖ്യ ( 2011 സെൻസസ് പ്രകാരം)
പുരുഷന്മാർ                                           : 20401                     
സ്ത്രീകൾ : 21592
ആകെ : 41993







പഞ്ചായത്ത് പ്രസിഡന്റ് : സുബൈദ കുപ്പേരി
പഞ്ചായത്ത് വൈ. പ്രസിഡന്റ് : കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി
സെക്രട്ടറി : അശോകൻ എ. സി
സ്റ്റാന്റിംഗ് കമ്മിറ്റി - വികസനം : കള്ളിയത്ത് റുഖിയ ടീച്ചർ
സ്റ്റാന്റിംഗ് കമ്മിറ്റി - ക്ഷേമകാര്യം : ലിയാകാത്തലി കാവുങ്ങൽ
സ്റ്റാന്റിംഗ് കമ്മിറ്റി - വിദ്യാഭ്യാസം & ആരോഗ്യം : നഫീസ ടീച്ചർ




ചില പ്രധാന ഫോൺ നമ്പറുകൾ

കൃഷിഭവൻ ചെണ്ടപ്പുറായ : 0494- 2494070
ഗവർമെന്റ് ആരോഗ്യ കേന്ദ്രം, കുന്നുംപുറം : 0494- 2493535
ഗവർമെന്റ് ഹോമിയോ ഡിസ്‌പെൻസറി ,പുകയൂർ : 0494- 2490919
ഗവർമെന്റ് ആയുർവേദ ഡിസ്‌പെൻസറി, മമ്പുറം : 0494-2460217

ഭരണസമിതി അംഗങ്ങൾ

വാര്‍ഡ്‌ നമ്പര്‍

വാര്‍ഡിന്റെ പേര്

ജനപ്രതിനിധി

പാര്‍ട്ടി

സംവരണം

1

വലിയപറമ്പ്

സമീര്‍ കരിപറമ്പത്ത്

INDEPENDENT

ജനറല്‍

2

പുകയൂര്‍

വി മൈമുനത്ത്

IUML

വനിത

3

കൊട്ടംചാല്‍

എല്‍സി

IUML

വനിത

4

പുതിയത്തുപ്പുറായ

അനിത

INDEPENDENT

വനിത

5

പാലമഠത്തില്‍ചിന

കമ്മുണ്ണി

IUML

ജനറല്‍

6

ചെപ്പ്യാലം

കുഞ്ഞീവി

IUML

വനിത

7

കുന്നുംപുറം

ജംഷീന ഇഖ്ബാല്‍

INDEPENDENT

വനിത

8

കക്കാടംപുറം

യൂസഫ് പാലത്തിങ്ങല്‍

IUML

ജനറല്‍

9

കൊടക്കല്ല്

കള്ളിയത്ത് റുഖിയ ടീച്ചര്‍

IUML

വനിത

10

ചെണ്ടപ്പുറായ ഈസ്റ്റ്

വാസു

INDEPENDENT

എസ്‌ സി

11

എ.ആര്‍ നഗര്‍ ബസാര്‍

പി പി അഷ്കര്‍ അലി

INDEPENDENT

ജനറല്‍

12

ചെണ്ടപ്പുറായ വെസ്റ്റ്

നഫീസ

INC

വനിത

13

ഉള്ളാട്ട്പറമ്പ്

റസീന പാരിപറമ്പന്‍

INDEPENDENT

വനിത

14

വി.കെ പടി

സുബൈദ

IUML

വനിത

15

ഇരുമ്പുചോല

കുഞ്ഞിമുഹമ്മദ് പി

IUML

ജനറല്‍

16

കൊളപ്പുറം നോര്‍ത്ത്

ഷൈലജ പുനത്തില്‍

INC

വനിത

17

കൊളപ്പുറം സെന്‍റര്‍

കൊളക്കാട്ടില്‍ ഇബ്രാഹീം കുട്ടി

INC

ജനറല്‍

18

കൊളപ്പുറം സൌത്ത്

കല്ലന്‍ മുഹമ്മദ് റിയാസ്

INC

ജനറല്‍

19

മമ്പുറം

സമീല്‍ കൊളക്കാട്ടില്‍

INDEPENDENT

ജനറല്‍

20

വെട്ടത്തുബസാര്‍

സുഹ്റ പി ടി

IUML

വനിത

21

പാലന്തറ

ലിയാഖത്തലി കെ

IUML

ജനറല്‍

 

അവലംബം : അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഷിക പദ്ധതി - കരട് പദ്ധതി രേഖ (2018-19)