Login/Register

ചരിത്രവഴിയിൽ: അബ്ദുറഹിമാൻ നഗർ

സ്വാതന്ത്ര സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ അറിയപെടുന്ന ഈ ഗ്രാമപഞ്ചായത്ത് വൈദേശിക ഭരണത്തിനെതിരെ പൊതു സമൂഹത്തെ സജ്ജമാക്കി പടനയിച്ച.....

പഞ്ചായത്തിന്റെ പേര് മാറ്റത്തിനു പിന്നിൽ

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂര്‍. സ്വാതന്ത്ര്യസമരനായകന്‍ അബ്ദുറഹിമാന്‍ സാഹിബിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം. എന്ത് പേര് സ്വീകരിക്കണമെന്ന.....

ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

പഴയ കൊച്ചി നാട്ടുരാജ്യമായ കൊടുങ്ങല്ലൂരിലെ അഴീക്കോടില്‍ സമ്പന്നനായ കറുകപ്പാടത്ത്‌ പുന്നക്കച്ചാലില്‍ അബ്ദുറഹിമാന്റെ മൂത്ത മകനായി 1898ല്‍ ജനിച്ച കെ. എ. മുഹമ്മദാണ്‌ പിന്നീട്‌ മുഹമ്മദ്‌ അബ്ദുറഹിമാൻ എന്ന്‌ വിശ്രുതനായത്‌.....

ആദ്യ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്

1963 ഡിസംബർ 4 ന് അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലേക്ക് ആദ്യ തെരെഞ്ഞെടുപ്പ് നടന്നു. ആസാദും സഹ പ്രവർത്തകരും വൻ ഭൂരിപക്ഷത്തോടെ പ്രഥമ ബോർഡിലേക്ക് ജയിച്ചു കയറി. ആസാദിനൊപ്പം കാടെങ്ങൽ ബീരാൻ കുട്ടി, ഇളേടത്ത് പാപ്പാട്ടു മ......

പഞ്ചായത്ത് ആസ്ഥാനമായ ചെണ്ടപ്പുറായ

അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമാണ് ചെണ്ടപ്പുറായ. ഇവിടെയാണ് ഗ്രാമ പഞ്ചായത്തു ഓഫീസ്, കൃഷി ഭവൻ, വി എ ആസാദ് സാഹിബ് സ്മാരക ഓഡിറ്റോറിയം, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ്, കുടുംബശ്രീ സി. ഡി. എസ് ഓഫിസ്, മുഹമ്മദ് അബ്ദു......

സ്വാതന്ത്ര സമര ചരിത്രത്തിലെ അബ്ദുറഹിമാൻ നഗർ

പനമ്പുഴക്കടവുമായി അബ്ദുറഹിമാൻ നഗറിനുള്ള പൊക്കിള്‍കൊടി ബന്ധമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തനതായ മുദ്ര പതിപ്പിക്കാന്‍ ഈ ദേശത്തെ പ്രാപ്തമാക്കിയത്. 1921ഓഗസ്‌റ്റ് 20 ശനിയാഴ്ച വൈകുന്നേരം ഈ ദേശവാസികള്‍ പനമ്പുഴക്കടവി.....

മമ്പുറം സയ്യിദ് അലവി തങ്ങൾ -ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ കാവലാൾ

അബ്ദുറഹിമാൻ നഗറിന്റെ ചരിത്രം പറയുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ പറ്റാത്ത മഹാനാണ് സയ്യിദ് അലവി തങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു സയ്യിദ് അലവി തങ്.....

സയ്യിദ് അലവി തങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന വീട്

മലബാറിന്റെ ആത്മീയ മനസ്സിന് അടിത്തറപാകുന്നതില്‍ മുഖ്യപങ്കുവഹിച്ച മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന വീടിന് മങ്ങലേല്‍ക്കാത്ത തിളക്കം. കടലുണ്ടി പുഴയോരത്ത് മമ്പുറം മഖാമിന് അല്‍പം

മമ്പുറം തങ്ങളും മുന്നിയൂർ കളിയാട്ട മഹോത്സവവും

കളിയാട്ടമുക്കിലെ മുസ്‌ലിം പള്ളിയോട്‌ ചേര്‍ന്ന്‌ മതസൗഹാര്‍ദ്ദത്തിന്റെ നാട്ടുമുഖമായി സ്‌ഥിതി ചെയ്യുന്ന അമ്പലത്തിലെ പ്രതിഷ്‌ഠയും ആരാധനാ മൂര്‍ത്തിയുമായ കാവിലമ്മയ്ക്ക് ആദരവുള്ള മുസ്ലിം പണ്ഡിതനാണ്‌ മമ്പുറം തങ്ങള്‍. പെരിന്തല്‍മണ്ണക്കടുത്തുള്....

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടുവായൂരിലെ മുസ്ലിം സാന്നിദ്ധ്യം

അബ്ദുറഹിമാൻ നഗറിന്റെ ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു മുസ്ലിം കുടുംബമാണ് കൂളിപ്പിലാക്കൽ കുടുംബം. ഇവരുടെ ആദ്യ തറവാട് കൊടുവായൂരിലെ കൂളാക്കൽ പടിയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നീട് ഈ കുടുംബം കൊടുവായൂരിലെ....

ചരിത്രമുറങ്ങാത്ത എടത്തോള പൈതൃക ഭവനം

അമൂല്യ ഗ്രന്ഥങ്ങളുടേയും കൈയെഴുത്തുപ്രതികളുടേയും വൻശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു ഭവനമാണ് കുറ്റൂരിലെ എടത്തോള പൈതൃക ഭവനം. പോയ കാലത്തിന്റെ പ്രൗഢിയും പ്രതാപവും അതേപടി ഇന്നും നിലനിറുത്തിപ്പോരുന്ന ഈ തറ.....

കപ്പേടത്ത് തലാപ്പിൽ രാഘവനുണ്ണി നായർ അധികാരി

കൊടുവായൂരും സമീപപ്രദേശങ്ങളും നൂറ്റാണ്ടുകളോളം സാമൂതിരി ഭരണത്തിന് കീഴിലായിരുന്നു. അക്കാലത്ത് രാജാവിനു താഴെ നാടുവാഴികളും നാടുവാഴികൾക്ക് താഴെ ദേശവാഹികളുമായിരുന്നു ഉണ്ടായിരുന്നത്. ദേശവാഹികളിൽ കൂടുതലും .....

കൊടുവായൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പ്രാധാന്യവും പഴമയുമുള്ളതാണ് അബ്ദുറഹിമാൻ നഗർ ബസാറിനടുത്ത് സ്ഥിതി ചെയ്യുന്ന കൊടുവായൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കൊടുവായൂർ ശ്രീസുബ്രമണ്യക്ഷേത്രം. ഈ ക്ഷേത്ര.....

ഷംസുൽ ഉലമ കുത്തുബി മുഹമ്മദ് മുസ്ലിയാർ

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇസ്ലാമിക പണ്ഡിതനും മലബാറിൽ മതപരവും സാമൂഹികവുമായ തർക്കങ്ങൾക്ക് അവസാനത്തെ ആശ്രയം എന്ന നിലയിൽ ബഹുമാനമുള്ള വ്യക്തിത്വമായിരുന്നു ഷംസുൽ ഉലമ കുത്തുബി .....

ശമ്പളവും അവധിയുമില്ലാതെ ജോലിയിൽ 68 വർഷം

പുരാതനമായ പള്ളികളിൽ ഒന്നാണ് പാലമാടത്തിൽചിന ജുമാമസ്ജിദ്, പാലമാടത്തിൽ കോഴിശ്ശേരി തറവാട്ടുകാർ വഖഫ്ചെയ്ത സ്ഥലത്താണ് ഈപള്ളി സ്ഥാപിച്ചത്. ഇന്നും കാണുന്ന ചിനയോട് ചേർന്ന് നിർമിച്ച സ്രാമ്പിയ കാലക്രമേണ പുനർനിർമിച്ചാണ്.....

സർവീസ് സഹകരണ ബാങ്ക്

സ്വാതന്ത്ര ലബ്ദിക്ക് മുമ്പേ സഹകരണ രംഗത്ത് പ്രവർത്തനം തുടങ്ങിയ പാരമ്പര്യവും അബ്ദുറഹിമാൻ നഗറിനുണ്ട്. 1922 ൽ അന്നത്തെ ഏറനാട്‌ താലൂക്കിൽ പെട്ട കൊടുവായൂർ വില്ലേജിൽ കാരശ്ശേരി ഇല്ലത്തെ നാരായണൻ മൂസ്സതിന്റെ അധ്യക്ഷതയിൽ രൂപവത്കരിച്ച ഏറനാട് കൊടുവായൂർ വിവിധോദ്ദേശ ഐ.....

ദ്രാവിഡ സംസ്കാരം നിലനിന്നിരുന്ന പഴയ കൊടുവായൂർ

പഴയ കൊടുവായൂരിൽ ചില നെല്‍പ്പാടങ്ങളും, പാടങ്ങളോടു ചേര്‍ന്നുകിടക്കുന്ന കേരകൃഷിയ്ക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളും ഇഞ്ചി, മരച്ചീനി പോലെയുള്ള കൃഷിക്കുപയോഗിക്കുന്ന സ്ഥലങ്ങളും മാറ്റിനിർത്തിയാല്‍ 80 ശതമാനം ഭൂമിയും വെളിമ്പ്രദേശങ്ങളായിരുന്നു. .....

അബ്ദുറഹിമാൻ നഗറിന്റെ ശില്പി വെട്ടിയാട്ടിൽ അഹമ്മദ് ആസാദ്

അബ്ദുറഹിമാൻ നഗറിന്റെ ശില്പിയും പ്രഥമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു വി. എ. അഹമ്മദ് ആസാദ്, നീണ്ട പതിനാറു വർഷം ആസാദ് പഞ്ചായത്ത് പ്രസിഡന്റായി തുടർന്നു. കൊളപ്പുറത്തെ പൂർവിക മൊല്ല തറവാട്ടിൽ ഖാരിഅ് വെട്ടിയാടൻ കുഞ്ഞാലി മൊല്ലയുടെ ഏറ്റവും ഇളയ മകനായ അഹമ്മദ് 1916 ൽ ആണ് ജനിക്......

മുസ്‌ലീം ലീഗും കാവുങ്ങൽ മുഹമ്മദ് കുട്ടി ഹാജിയും

മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് തീരെ വേരോട്ടമില്ലാത്ത പ്രദേശമായിരുന്നു അബ്ദുറഹിമാൻ നഗർ, മന്ത്രിയായിരിക്കെ അവുക്കാദർ കുട്ടി നഹയുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകളും സർക്കാർ തലത്തിലുള്ള പ്രവർത്തന......

ഗതാഗത സൗകര്യങ്ങളിലുണ്ടായ വളർച്ച

സ്വാതന്ത്ര ലബ്ധിക്കു മുമ്പ് ഗതാഗത സൗകര്യമില്ലായ്മ മൂലം പുറം ലോകവുമായി ബന്ധപ്പെടാൻ വളരെയധികം പ്രയാസം നേരിട്ടിരുന്ന ഗ്രാമമായിരുന്നു അബ്ദുറഹിമാൻ നഗർ. ഈ പഞ്ചായത്തിന്റെ മുഖഛായ മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചത് കൊണ്ടോ......

അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്‌കൂൾ

1921 ലെ മലബാർ കലാപത്തിനു ശേഷം കലാപത്തിന്റെ കാരണങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ച ഗഫൂർഷാ കമ്മീഷന്റെ നിർദേശപ്രകാരം മലബാറിലെ മാപ്പിളമാർക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണ് കലാപങ്ങളിലേക്ക് ......

ഇന്ത്യൻ സ്വാതന്ത്ര സമരഗാഥ മമ്പുറത്ത് നിന്നും

യമനിൽ നിന്ന് കച്ചവട സംഘത്തോടൊപ്പം കോഴിക്കോട്ടെത്തിയ സയ്യിദ് ഹസ്സൻ ജിഫ്രി തങ്ങൾ മമ്പുറം ദേശത്തേക്കു താമസം മാറ്റാൻ തീരുമാനിച്ചതാണ് അബ്ദു റഹിമാൻ നഗറിന്റെ ചരിത്രത്തിൽ വഴിത്തിരിവായത്. ഹസ്സൻ ജിഫ്രിയുടെ മരണശേ......

സയ്യിദ് ഫസൽ പൂക്കോയതങ്ങൾ - നാട് കടത്തിയ പോരാട്ടനായകൻ

സയ്യിദ് അലവി തങ്ങളുടെ പുത്രനായി 1826ല്‍ മമ്പുറത്ത് ജനിച്ച ഫസൽ പൂക്കോയ തങ്ങൾ പിതാവിന്റെ പ്രൗഢമായ പൈതൃകം പിന്‍പറ്റി. പിതാവ് സയ്യിദ് അലവി തങ്ങൾ മരിക്കുമ്പോള്‍ സയ്യിദ് ഫസലിന് ഇരുപത് വയസ്സായിരുന്നു. അറേബ്യയിൽ സയ്യിദ് ഫസൽ എന്നും......

മമ്പുറത്ത് നിന്ന് വിദേശത്തൊരു അമീർ

മക്കയില്‍ എത്തിയ ഫസല്‍ തങ്ങള്‍ താമസിക്കാന്‍ നല്ലത് തന്റെ ഉപ്പയുടെ ദേശം ആണെന്ന് മനസ്സിലാക്കി യമനിലെ തരീമിലേക്ക് പോയി. ഏകദേശം തൊണ്ണൂറോളം വര്‍ഷത്തിനു ശേഷം അവിടെ അദ്ദേഹത്തിന് സ്വന്തം വേരുകള്‍ കണ്ടെത്തി നിലയു......

തീർഥാടന കേന്ദ്രമായ മമ്പുറം മഖാം

കേരളത്തിലെ ഏറ്റവും തിരക്കുള്ള മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മമ്പുറം മഖാം. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനുപേർ ദിവസവും ഇവിടെ വന്നു പോകുന്നു. സന്ദർശകർക്ക് ആത്മീയ ചൈതന്യം .....

മമ്പുറം തങ്ങളുടെ പൂർവികരും പിൻതലമുറക്കാരും

മുഹമ്മദ് നബി(സ)യുടെ മരണാനന്തരം അലി(റ)യുടെ മരണം വരെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ടവര്‍ മദീനയില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ഹുസൈ(റ)ന്റെ കൂടെ കര്‍ബലയില്‍ വന്നവരില്‍ ആകെ അവശേഷിച്ച .....

ബ്രിട്ടീഷ് ജയിലറയില്‍ നിന്ന് കണ്ണീരിൽ കുതിർന്നൊരു കത്ത്

1921ലെ മലബാര്‍ കലാപത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ അയവിറക്കി സേലം ജയിലില്‍ നിന്ന് കണ്ണീരില്‍ കുതിര്‍ന്നൊരു കത്ത്.1925 മെയ് 22ന് അരീക്കന്‍ മൊയ്തീന്‍ (ഈ പ്രദേശത്ത്നിന്നുള്ള ആദ്യ പ്രവാസിയും പിൽകാലത്ത് വലിയ ധനികനുമായിരുന്ന.....

പഴയസംസ്കാരത്തിന്റെ ശേഷിപ്പുകളായ കുടക്കല്ലുകൾ

അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലെ കുന്നംപുറത്തിനടുത്ത കൊടക്കല്ലിലും കുളപ്പുറം സൗത്തിൽ എരണപിലാക്കൽ റോഡിനു സമീപമുള്ള ഒരു വീട്ടുവളപ്പിലും ഇന്നു കാണുന്ന കുടകല്ലുകൾ രണ്ടായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഒര.....

ചെണ്ടപ്പുറായ ശ്രീ ഭഗവതി ക്ഷേത്രം.

ചെണ്ടപ്പുറായ ഹൈസ്കൂളിന്റെ പടിഞ്ഞാറുഭാഗത്തുള്ള ശ്രീഭഗവതിക്ഷേത്രം കുണ്ടാരുവിൻറെ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിന് ഏകദേശം 400 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്.....

പി. പി. എ ഫസല്‍ഹാജി

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഉറ്റമിത്രവും അബ്ദുറഹിമാൻ നഗറിലെ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന പി. പി. സി മുഹമ്മദ് സാഹിബിന്റെ മകനായി 1940 ല്‍ ജനിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്ന.....

കുന്നുംപുറം പാലിയേറ്റീവ് കെയർ

2004 -മുതൽ മലപ്പുറം ജില്ലയിൽ പാലിയേറ്റീവ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് കുന്നുംപുറം പെയ്ന്‍ & പാലിയേറ്റിവ് കെയർ ക്ലിനിക്ക്. കുന്നംപുറം ഗവൺമെന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തി.....

അവലംബങ്ങള്‍

1. സ്‌മൃതിപഥം - ഹസനുൽ ബന്ന
2. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്- പതിമൂന്നാം പഞ്ചവത്സര പദ്ധതി, അന്തിമ പദ്ധതി രേഖ 2018-19
3 ......