Login/Register

അബ്ദുറഹിമാന്‍ നഗര്‍

വൈദേശിക ആധിപത്യം മഹാരാജ്യത്തിന്റെ മണ്ണും മനസും മാനവും കവരാൻ വന്നപ്പോൾ, പിറന്ന നാട്ടിൽ അന്തസ്സോടെ ജീവിക്കാൻ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻമാരോട് പോരാടിയ ധീര ദേശാഭിമാനികൾ ഉള്ള അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് 1962 ൽ ആണ് രൂപീകൃതമായത് .

ഇന്ത്യൻ സ്വാന്തന്ത്ര സമരത്തിന്റെ ത്യാഗോജ്ജല ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതി ചേർക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവിന്റെ പേരാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് . അദ്ദേഹത്തിന്റെ ശിഷ്യനും പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി എ ആസാദ് സാഹിബിൻറെ ശ്രമഫലമായാണ് ആദ്യകാലങ്ങളിൽ കൊടുവായൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നാടിന് അബ്ദുറഹിമാൻ നഗർ എന്ന് നാമകരണം ചെയ്തത് .

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി നിലകൊണ്ട സയ്യിദ് അലവി തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം മഖാം അബ്ദുറഹിമാൻ നഗർ പഞ്ചായത്തിലാണ്. നാടിൻറെ പ്രൗഡിയെ അടയാളപ്പെടുത്തുന്ന അതി പുരാതന ക്ഷേത്രങ്ങളിലൊന്നായ കൊടുവായൂർ ശ്രീസുബ്രമണ്യക്ഷേത്രവും ഈ ഗ്രാമ പഞ്ചായത്തിൽ തന്നെ.

inaguration

ബഹു:കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ എ ആർ നഗർ.കോം വെബ്സൈറ്ററിന്റെ ഉദ്ഘടാനം ദുബായിൽ വെച്ച് നിർവഹിച്ചപ്പോൾ.

പ്രവാസി

ചരിത്രാതീത കാലം മുതൽക്കുതന്നെ ഭാരതവും വിദേശരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളവും ശക്തവുമായിരുന്നു, പ്രത്യാകിച്ചും ഗൾഫ് നാടുകളുമായി ദൃഢമായ ഒരു ബന്ധം നില നിന്നിരുന്നു.

ജീവിതത്തിന്റെ സൗഭാഗ്യങ്ങൾ പിഴുതെറിയപ്പെട്ടവരാണ് ഭൂരിഭാഗം പ്രവാസികളും. ഒട്ടുമിക്ക ആളുകളും പ്രവാസം ആഗ്രഹിച്ചവരല്ല, മറിച്ച് പ്രാവാസം വിധിക്കപ്പെട്ടവരാണ്. നാളെയുടെ സന്തോഷകരമായ ജീവിതത്തിനുവേണ്ടി ഇന്നിന്റെ സന്തോഷം മാറ്റിവെച്ചവരാണ് പ്രവാസികൾ. ജീവിതത്തിന്റെ പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും അല്ലലുകളും എല്ലാമാണ് അവരെ പ്രവാസികളാക്കി മാറ്റുന്നത്.

പ്രവാസികൾ പ്രപഞ്ചത്തിന്റെ ഏതു കോണിൽ ചെന്നാലും നാടിനെ ഓർമ്മിപ്പിക്കും, ആത്മാവിലിന്നും തളിർത്തു നിൽക്കുന്ന അത്തരം ഓർമകളാണ് ഈ പ്രവാസ ജീവിതത്തിൽ നമുക്ക് കൂട്ട് .

കൂട്ടായ്മ

കാലം കൊതിച്ച വേറിട്ടൊരു കൂട്ടായ്മയുടെ കയ്യൊപ്പ് ചാർത്തിയ, നീലാകാശത്തിനു കീഴിൽ കാരുണ്യത്തിന് പുതിയ നിർവചനങ്ങൾ നൽകിയ, ജീവിതം സേവനം കൊണ്ട് അടയാളപ്പെടുത്തിയ കുറെ നല്ല കാൽവെപ്പുകളുടെ കൂട്ടായ്മ. ഇതിനെല്ലാം പിൻബലമായി സേവന സന്നദ്ധരും ത്യാഗ മനസ്കരുമായ ഒരു പറ്റം മനുഷ്യർ...

യു എ ഇ യിൽ വസിക്കുന്ന അബ്ദുറഹിമാൻ നഗർ നിവാസികൾ അറ്റുപോയ സൗഹൃദത്തിന്റെ കണ്ണികൾ വിളിക്കിചേർക്കാൻ ഷാർജയിൽ ഒത്തുകൂടുകയുണ്ടായി, അതൊരു കൂട്ടായ്മയുടെ പിറവിക്ക് തുടക്കമായി - അബ്ദുറഹിമാൻ നഗർ യു. എ. ഇ. കൂട്ടായ്മ. അസൈനാർ പി. എം. ചെയർമാനും ഉനൈസ് തൊട്ടിയിൽ കൺവീനറും ബാലകൃഷ്ണൻ പട്ടാളത്തിൽ ട്രഷററുമായി അഡ്ഹോക് കമ്മിറ്റി രൂപം കൊണ്ടു.

അബ്ദുറഹിമാൻ നഗർ യു. എ. ഇ. കൂട്ടായ്മ പുതിയ സ്വപ്നങ്ങൾ നെയ്തെടുക്കുകയാണ്, നെയ്ത് വെച്ചതിലേക്ക് സ്വർണ്ണച്ചിറകുകൾ തീർക്കുകയാണ്. നാടിൻറെ കിനാവുകളെ കുറിച്ച് വാചാലമാകുകയാണ്.

arnagar.com

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ടെക്നോളജിയുടെ വളർച്ചക്കും വികസനത്തിനുമനുസരിച്ച് നമ്മുടെ ജീവിത ചര്യകളിലും ശീലങ്ങളിലും മാറ്റങ്ങൾ പ്രത്യക്ഷമായി. ഇന്റർനെറ്റിന്റെയും നവമാധ്യമങ്ങളുടെയും വാഴ്ചയിൽ വായനയുടെ രീതികളിൽ വന്ന മാറ്റം ഉപയോഗപ്പെടുത്തി വരും തലമുറകളിലേക്ക് അബ്ദുറഹിമാൻ നഗറിന്റെ മാഞ്ഞുപോയികൊണ്ടിരിക്കുന്ന ചരിത്രങ്ങളുടെ അടയാളങ്ങൾ പകർന്നു നൽകുക എന്ന ഉദ്ദേശമാണ് ഈ ദൗത്യം.

ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന അബ്ദുറഹിമാൻ നഗറിൽ നിന്നുള്ള എല്ലാ പ്രവാസികളെയും ഉൾക്കൊള്ളണമെന്ന സദുദ്ദേശമാണ് ഈ സംരംഭത്തെ "അബ്ദുറഹിമാൻ നഗർ പ്രവാസി കൂട്ടായ്മ" എന്ന പേരിൽ നിങ്ങളിലെത്തിക്കുന്നതിന് പ്രേരകമായത്.

ഈ ദൗത്യത്തിനു തുടക്കം കുറിച്ചപ്പോൾ ഏറെ ക്ലേശകരമെന്ന് ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. നാടിൻറെ യഥാർത്ഥ ചരിത്രം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന ആഗ്രഹം വഴിയിലെ കല്ലും മുള്ളും നീക്കി മുന്നോട്ടു പോവാൻ പ്രേരിപ്പിച്ചു.

ഉള്ളടക്കത്തിൽ


• അബ്ദുറഹിമാൻ നഗർ - ചരിത്ര വഴിയിൽ
ചരിത്രത്തിന്റെ കണ്ടെത്തൽ വർത്തമാന സമൂഹത്തിന്റെ കടമയാണ്, അതുതന്നെയാണല്ലോ നേർവഴിയിലേക്കുള്ള പുതുതലമുറയുടെ ചൂണ്ടുപലകയും. ചരിത്രമുറങ്ങുന്ന അബ്ദുറഹിമാൻ നഗർ ഗ്രാമത്തിന്റെ നിഴല്‍ വീണ ഓർമകളിലൂടെ ഒരു സഞ്ചാരം, ഈ ഗ്രാമം സ്വതന്ത്ര സമര ഗാഥയിൽ ചാർത്തിയ കൈയൊപ്പുകളുടെ അതിശയപ്പിക്കുന്ന ശേഷിപ്പുകൾ, മഹാന്മാരുടെ ജീവിതങ്ങൾ, ഇങ്ങനെ ഒട്ടേറെ പറയാനുണ്ട് അബ്ദുറഹിമാൻ നഗറിന്റെ ചരിത്രം.

• പൊതു വിവരങ്ങൾ
നമ്മുടെ ഗ്രാമ പഞ്ചായത്തിനെ കുറിച്ചുള്ള പൊതു വിവരങ്ങളും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ കുറിച്ചറിയാനും.

• ഇ- സേവനങ്ങൾ
വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ സമയമില്ലാത്ത പ്രവാസിക്ക്, വ്യത്യസ്ത സേവനങ്ങൾ ഓൺലൈനായി സ്വയം നിർവഹിക്കാൻ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ, കൂടാതെ നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന മറ്റു നൂറോളം വെബ്സൈറ്റ് ലിങ്കുകളും .

• രജിസ്ട്രേഷൻ
ഒരു യൂസർ നെയിമും പാസ്വേർഡും നൽകി പ്രവാസിയായ ഏതൊരു അബ്ദുറഹിമാൻ നഗർ സ്വദേശിയ്ക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ പൂർണ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ലഭ്യമാവുകയുള്ളു. അഡ്മിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ നിങ്ങൾക്ക് മറ്റു സുഹൃത്തുക്കളെ കണ്ടെത്തുവാനും ജോബ് സെല്ലിൽ പോസ്റ്റ് ചെയ്യുവാനും സാധിക്കുകയുള്ളു.

• പ്രവാസി ഡയറക്ടറി
ലോകത്തിന്റെ പല ഭാഗങ്ങളിലായി അധിവസിക്കുന്ന അബ്ദുറഹിമാൻ നഗർ സ്വദേശികളായ നമ്മുടെ നാട്ടുകാരെ പരസ്പരം അറിയാനും അറിയിക്കാനും പ്രവാസി ഡയറക്ടറി. പഴയ സുഹൃത്തുക്കളെ കണ്ടെത്തുവാനും ഏതെങ്കിലും പുതിയ സ്ഥലത്ത് ചെന്നാൽ അവിടെയുള്ള നാട്ടുകാരെ ബന്ധപ്പെടാനും ഉപകരിക്കും , കൂടാതെ വിവിധ പ്രവാസികൂട്ടായ്മകളുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാനും.

• ജോബ് സെൽ
നിങ്ങൾക്കറിയാവുന്ന ജോലി ഒഴിവുകൾ പോസ്റ്റ് ചെയാനും ജോലി അന്വേഷകർക്ക് പുതിയ സാധ്യതകൾ കണ്ടെത്തുവാനും ജോബ് സെൽ.

• ഫോട്ടോ ഗ്യാലറി
ഭൂതവും വർത്തമാനവും ഉൾപ്പെടുത്തി ,ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടതും മറന്നു പോയതുമായ ചില ചിത്രങ്ങൾ ഓർമ്മകൂട്ടുകളായി നിലനിർത്തുന്നു.

• ബന്ധപെടുക
ലഭ്യമായ വ്യക്തതയുള്ള എല്ലാ വിവരങ്ങളും ഈ വെബിൽ ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട്, സമ്പൂർണമെന്ന ആവകാശവാദമില്ല , തെറ്റുകളും കുറവുകളും കണ്ടേക്കാം. ഇനിയും മാറ്റങ്ങൾ വരുത്താനുമാകും, അഭിപ്രായങ്ങളും ഉൾപ്പെടുത്തേണ്ട മാറ്ററുകളും സ്വാഗതം ചെയ്യുന്നു.

കൃതജ്ഞത

പ്രിയമുള്ളവരേ , നന്ദി…… ഒരുപാട് പേരോട്,

ഈ സംരഭത്തിന് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകിയ അബ്ദുറഹിമാൻ നഗർ യു എ ഇ കൂട്ടായ്മ പ്രവർത്തകർ, ചെണ്ടപ്പുറായ യു എ ഇ കൂട്ടായ്മ പ്രവർത്തകർ, സൗദി അറേബ്യയിൽ നിന്നുള്ള വിവിധ കൂട്ടായ്മ ഭാരവാഹികൾ, അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് അധികൃതർ, …

എഡിറ്റിംഗിൽ സഹായിച്ച പ്രിയ സുഹൃത്തുക്കളായ പൊതുപ്രവർത്തകൻ നൗഫൽ A.P. പാലമടത്തിൽ ചിന, ചരിത്രാന്വേഷകൻ അബ്ദുൽ ഗഫൂർ K.P. എടത്തോള , സാഹിത്യകാരൻ സലിം അയ്യനത്ത്, വെബ് ഡെവലപ്പർ മുഹമ്മദ് അഫ്സൽ P.M. പേരെടുത്ത് പറയാൻ ഒരുപാടു പേരുണ്ട്…

നന്ദി വാക്കുകളിലൊതുക്കാനാകില്ലെന്നറിയാം, എങ്കിലും ഔപചാരികതയ്ക്ക് വേണ്ടി മാത്രം, എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പൂർണമല്ലെങ്കിലും, പരമാവധി ചെയ്തെന്ന വിശ്വാസത്തിൽ ,ഇനിയും മുമ്പോട്ടുള്ള പ്രയാണത്തിൽ നിങ്ങളുണ്ടാവുമെന്ന പ്രതീക്ഷയോടെ , ആ പ്രതീക്ഷകൾക്ക് നിറമേകാൻ നിങ്ങളുടെ സജീവ സഹകരണം ഉണ്ടാകുമെന്ന വിശ്വാസത്തോടെ ...

ഒത്തിരി സ്നേഹത്തോടെ,
അസൈനാർ ചെണ്ടപ്പുറായ
ചീഫ് എഡിറ്റർ